shoba-sureshgopi

എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ‘മറ്റേ മോനേ’ എന്ന അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ഉദ്ദേശിച്ചത് പൊന്നു മോനേ എന്നാണ്. വാക്കല്ല പ്രവര്‍ത്തിയാണ് നോക്കേണ്ടത്. കേരളത്തിലെ മൂന്ന് ധാതുക്കൾ കേന്ദ്രത്തിന് അവകാശപ്പെട്ടതാണ്. സംസ്ഥാനത്തിന് അതിൽ അവകാശമില്ല. കേരള സർക്കാരിന് അവകാശപ്പെട്ട മൈനർ മിനറൽസ് ഏതൊക്കെയെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. 

 

Also read: ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ...’; വീണ്ടും അധിക്ഷേപ പരാമര്‍ശം ഉന്നയിച്ച് സുരേഷ് ഗോപി


തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം. 

കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ടെന്നും പുച്ഛിക്കുന്നുണ്ടെന്നും സുരേഷ് ഗോപി. പുച്ഛിക്കുന്നവര്‍ അത് ചെയ്യട്ടെ, അതവരുടെ ഡിഎന്‍എയാണ്, പിഒഎസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധൻ, സുപ്രീം കോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു

 

ഇന്ന് രാജ്യം ഏതവസ്ഥയിലെത്തി?, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്? വീ ഡോണ്ട് ടേക്ക് കറൻസി, എന്നു പറഞ്ഞില്ലേ, കാര്യങ്ങള്‍ അവിടെവരെ എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. സുരേഷ് ഗോപിയുടെ വാക്കുകള്‍ക്ക് പിന്നാലെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയകളിലടക്കം ഉയര്‍ന്നത്. 

ENGLISH SUMMARY:

Suresh Gopi's remark 'Mathe Mone' has been clarified by Shobha Surendran as 'Ponnu Mone', emphasizing actions over words. The discussion also touches upon Kerala's mineral rights and the upcoming AIIMS for Kerala.