എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശവാദത്തിനിടെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആരുടേയും പേരെടുത്തു പറയാതെയായിരുന്നു വാക്കുകള്‍. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ടെന്നും പുച്ഛിക്കുന്നുണ്ടെന്നും സുരേഷ് ഗോപി. പുച്ഛിക്കുന്നവര്‍ അത് ചെയ്യട്ടെ, അതവരുടെ ഡിഎന്‍എയാണ്, പിഒഎസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധൻ, സുപ്രീം കോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേയെന്നും സുരേഷ് ഗോപി ചോദിക്കുന്നു.
ഇന്ന് രാജ്യം ഏതവസ്ഥയിലെത്തി?, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്? വീ ഡോണ്ട് ടേക്ക് കറൻസി, എന്നു പറഞ്ഞില്ലേ, കാര്യങ്ങള്‍ അവിടെവരെ എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. സുരേഷ് ഗോപിയുടെ വാക്കുകള്‍ക്ക് പിന്നാലെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയകളിലടക്കം ഉയരുന്നത്.