സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ മന്ത്രി സജി ചെറിയാനെതിരെ ബിനു നടത്തിയ പ്രസംഗമാണ് നിയമനടപടിക്ക് ആധാരമായത്. ചെങ്ങന്നൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മന്ത്രി സജി ചെറിയാൻ ലഹരിക്കടത്ത് കേസിലെ പ്രതിയുടെ കാറിലാണ് സഞ്ചരിക്കുന്നത് എന്നായിരുന്നു ബിനു ചുള്ളിയിലിന്റെ വിവാദമായ ആരോപണം.