amrith-bharth-train

കേരളത്തിലെ ട്രെയിന്‍ യാത്ര ക്ലേശത്തിന് പരിഹാരം കാണുമെന്ന് കരുതി പ്രഖ്യാപിച്ച നാഗര്‍കോവില്‍ – മംഗളൂരു അമ്യത് ഭാരത് എക്സ് പ്രസിന് മലബാറില്‍ വേണ്ടത്ര സ്റ്റോപ്പുകളില്ല. ഷൊര്‍ണ്ണൂരിനും മംഗളൂരു ജംഗ്ഷനും ഇടയില്‍ അമ്യത് ഭാരത് എക്സ്പ്രസ് നിര്‍ത്തുക വെറും 5 സ്റ്റോപ്പുകളില്‍ മാത്രമാണ്.ട്രെയിനിന്‍റെ സമയക്രമവും ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഗുണപ്പെടുന്നതല്ല. 

മലബാറിലെ യാത്ര ദുരിതത്തോട് മുഖം തിരിക്കുകയാണ് റെയില്‍വെ.ആശ്വാസമാകുമെന്ന് കരുതിയ അമ്യത് ഭാരത് എക്സ്പ്രസിലും റെയില്‍വെയുടെ അവഗണന.മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ട്രെയിന്‍ നിര്‍ത്തുക ഒരൊ സ്റ്റേഷനുകളില്‍ മാത്രം.എന്നാല്‍ നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍  ഷൊര്‍ണ്ണൂര്‍ വരെ 13 ഇടങ്ങളില്‍ നിര്‍ത്തുന്നുണ്ട്.തിരുവനന്തപുരം,കൊല്ലം,കോട്ടയം, എറണാകുളം,കണ്ണൂര്‍ ജില്ലകളില്‍ രണ്ട് ഇടങ്ങളില്‍ വീതം ട്രെയിന് സ്റ്റോപ്പുണ്ട്.കൊല്ലത്തിനും കോട്ടയത്തിനുമിടയില്‍ 6 സ്റ്റോപ്പുകളാണുള്ളത്.

കണ്ണൂരിനും 150 കിലോമീറ്റര്‍ അകലെയുള്ള മംഗളൂരുവിനും ഇ‍‌‍ടയില്‍ കാസര്‍കോട് മാത്രമാണ് സ്റ്റോപ്പ്.30 കോടിയോളം പ്രതി വര്‍ഷം വരുമാനമുള്ള വടകരയെ പോലും സ്റ്റോപ്പിന്‍റെ കാര്യത്തില്‍  തഴഞ്ഞു 

രാത്രി സമയം ഓടുന്ന തരത്തില്‍ ഷൊര്‍ണ്ണൂരിനും മംഗളൂരുവിനും ട്രെയിന്‍ ക്രമീകരിച്ചെങ്കില്‍ വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുമായിരുന്നു.വൈകിട്ടത്തെ നേത്രാവതി പോയി കഴിഞ്ഞാല്‍ പിന്നെ മംഗളൂരുവിലേക്ക് പുലര്‍ച്ചെയുള്ള ട്രെയിനുകള്‍ മാത്രമാണ് ആശ്രയം.സ്റ്റേപ്പ് കുറയ്ക്കന്നതിലുടെ യാത്രസമയവും അമ്യത് ഭാരത് എക്സ്പ്രസിന്‍റെ കാര്യത്തില്‍ നടപ്പാവില്ല.

17 മണിക്കുര്‍ 20 മിനുറ്റാണ് നാഗര്‍കോവില്‍ മുതല്‍ മംഗളൂരു വരെ ഓടിയെത്താനുള്ള സമയം.ഇതിനെക്കാള്‍ സ്റ്റോപ്പുകളുള്ള ട്രെയിനും ഇതെ സമയമാണ് ഈ റൂട്ടില്‍ എടുക്കുക.പുലര്‍ച്ചെ 1.55 ന് കാസര്‍കോട് എത്തുന്ന ട്രെയിന്‍ 46 കിലോമീറ്റര്‍ അകലെയുള്ള മംഗളൂരുവില്‍ എത്തുന്നത് 3 മണിക്കുര്‍ എടുത്താണ്. അതായത്  മൂന്ന്  മണിക്കുറിലധികം വെൈകി ഓടിയാലും റെയില്‍വേ കണക്കില്‍ ട്രെയിന്‍ ക്യത്യസമയത്ത് ഓടിയെത്തും. ട്രെയിന്‍ സര്‍വീസിന്‍റെ ഭൂരിഭാഗം സമയവും പകലാണ്.

ENGLISH SUMMARY:

The Nagercoil-Mangaluru Amrit Bharat Express is a premium train service designed for long-distance travel. It features modern amenities and enhanced passenger comfort to improve the rail journey experience. The service connects major hubs across Kerala and Tamil Nadu, aiming to reduce travel time significantly. Despite its high-speed potential, the current schedule faces criticism regarding its strategic stop allocations. Passengers have raised concerns over the disproportionate distribution of stations between North and South Kerala. Ensuring equitable access to such premium services remains a priority for regional transport development goals.