തൃശൂര്‍ ഗവണ്‍മെന്‍റ് ലോ കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് തല്ലി. അടിയ്ക്കു തുടക്കമിട്ടത് കെ.എസ്.യുക്കാരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ കെ.എസ്.യുക്കാര്‍ പുറത്തുവിട്ടു.
തൃശൂര്‍ ഗവ. ലോ കോളജിലെ കെ.എസ്.യു നേതാക്കളായ പി.എം.ബോബനും കെ.ആര്‍.ദീപക്കിനുമാണ് മര്‍ദ്ദനമേറ്റത്. പരീക്ഷ എഴുതാന്‍ വന്നപ്പോഴായിരുന്നു മര്‍ദനം. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഇടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഉച്ചയ്ക്കായിരുന്നു അടി. പരുക്കേറ്റ കെ.എസ്.യു നേതാക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. നേരത്തെയും ലോ കോളജില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരെ കേസുകളുമുണ്ട്. വിവരമറിഞ്ഞ് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.