കണ്ണൂർ ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് - ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന (19) കുഴഞ്ഞുവീണ് മരിച്ചു. പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെന്ററിലെത്തിയതായിരുന്നു. ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും, പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്. പാനൂർ ജുമാ അത്ത് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഇന്നലെയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്.
ENGLISH SUMMARY:
Kannur death refers to the unfortunate passing of 19-year-old Fatima Rena in Champad, Kannur. She collapsed at the Global Tech Centre in Pookode, and despite medical efforts, she could not be saved.