പ്രവാസി യുവതിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷയിൽ വിധി ഇന്ന്. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇന്നലെ അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചു.
അതിനാൽ കസ്റ്റഡി അപേക്ഷ അനുവദിച്ചേക്കും. അങ്ങിനെയെങ്കിൽ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റും. പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടത്തിയേക്കും.
അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായപ്പോള്‍ പിതൃത്വം നിഷേധിച്ചെന്നും മുഖത്ത് തുപ്പുകയും മര്‍ദിക്കുകയും ചെയ്തെന്നും യുവതി പറയുന്നു. കൂടാതെ ആഢംബര വാച്ച്, വസ്ത്രങ്ങള്‍, ക്രീമുകള്‍ എന്നിവയുള്‍പ്പെടെ വാങ്ങിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.