kollam-fire

TOPICS COVERED

കൊല്ലം മുഖത്തല കല്ലുവെട്ടാന്‍കുഴിയില്‍ കരിയിലയ്ക്ക് തീയിടുന്നതിനിടെ അന്‍പത്തിയഞ്ചുകാരന്‍ വെന്തു മരിച്ചു. കൊല്ലം കാവനാട് സ്വദേശി ദയാനിധി ആണ് മരിച്ചത്. തീ ആളിപ്പടരുന്നതിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ചതിനു ശേഷമാണ് ദയാനിധി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

കാവനാട് സ്വദേശി ദയാനിധി കല്ലുവെട്ടാന്‍കുഴിയിലെ തന്‍റെ പുരയിടത്തില്‍ കരിയില നീക്കികൂട്ടി തീയിടുകയായിരുന്നു. ഉച്ച സമയത്തെ ചൂടും കാറ്റും കൂടിയായപ്പോള്‍ തീ ആളിക്കത്തി. ദയാനിധിയുടെ പുരയിടത്തിനു  തൊട്ടപ്പുറത്തെ  റബ്ബര്‍ കാട്ടിലേക്കും തീപടര്‍ന്നു. കന്നാസില്‍ വെള്ളം തളിച്ച് തീ അണയ്ക്കുന്നതിനിടെ തീയ്ക്കുള്ളില്‍ പെട്ടുപോകുകയായിരുന്നു

ഫയര്‍ഫോഴ്സും എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുിന്നു. പൊലീസും ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തി. മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പി.സി.വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി

ENGLISH SUMMARY:

Kollam fire accident resulted in the tragic death of a 55-year-old man. The incident occurred while he was burning dry leaves, and despite efforts to extinguish the fire, he succumbed to his injuries.