private-bank-loan

സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിയെ തുടര്‍ന്ന് രാത്രിയിൽ പെരുവഴിയിലായി കുടുംബം. തിരുവനന്തപുരം ആര്യനാട് സ്വദേശി നഹാസിനാണ് അഞ്ചുമാസം മാത്രം പ്രായമുള്ള തന്‍റെ കൈക്കുഞ്ഞുമായി പെരുവഴിയിലിറങ്ങേണ്ടി വന്നത്. പ്രവാസിയായിരുന്ന നഹാസ് 11 ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നു. കൊറോണ മൂലം ജോലി നഷ്ടമായി നാട്ടിൽ തിരിച്ചെത്തിയ നഹാസ് വാഹനാപകടത്തിൽ പരിക്കേറ്റു കിടപ്പിലായതോടെയാണ് തിരിച്ചടവ്  മുടങ്ങിയത്. 5 ലക്ഷം രൂപ ഇതുവരെ അടച്ചിട്ടുണ്ട്. ബാക്കി തുകയ്ക്ക് സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് മാനുഷിക പരിഗണന നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.  ഇന്നലെ വൈകുന്നേരത്തോടെയാണ് ബാങ്ക് അധികൃതർ  കൈക്കുഞ്ഞും വയോധികരും ഉൾപ്പെടെയുള്ളവരെ പുറത്താക്കി വീട് സീൽ ചെയ്തത് എന്നും കുടുംബം പറയുന്നു.

ENGLISH SUMMARY:

A family, including a 5-month-old baby and elderly members, was forced onto the streets after a private bank attached their house in Aryanad, Thiruvananthapuram. Expat Nahas, who struggled with a loan after losing his job and meeting with an accident, claims the bank denied his plea for more time.