പോറ്റിയേ കേറ്റിയത് സഖാക്കള്‍ എന്ന പ്രചാരണത്തിടെ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായത് സിപിഎമ്മിന് രാഷ്ട്രീയ ആശ്വാസമായി. ഞങ്ങളുടെ കൈകള്‍ ശുദ്ധമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം കടകംപള്ളിയും അറസ്റ്റിലാകുമോ എന്നത് സിപിഎമ്മിനെ ആശങ്കയിലാക്കുന്നുമുണ്ട്.
മകരവിളക്ക് വരാനിരിക്കെ ശബരിമല തന്ത്രി അറസ്റ്റിലാവയത് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അല്പം ക്ഷീണമാണെങ്കിലും സിപിഎമ്മിന് വലിയ രാഷ്ട്രീയ ആശ്വാസം നല്‍കുന്നു. സിപിഎം നിയോഗിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാരോ ദേവസ്വം ഉദ്യോഗസ്ഥരോ മാത്രമല്ല തന്ത്രിക്കും പങ്കുണ്ട് എന്നത് രാഷ്ട്രീയമായി പ്രതിരോധം സിപിഎമ്മിന് കാരണമായി. അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെനനും ടി.പി. രാമകൃഷ്ണണന്‍.
പത്മകുമാര്‍ പറഞ്ഞ ദൈവതുല്യന്‍ മന്ത്രിയല്ല തന്ത്രിയാണ് എന്ന് ബോധ്യമാകുന്നത് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് സഹായകരമാണ്. എന്നാല്‍, ഒരിക്കല്‍ ചോദ്യം ചെയ്ത എസ്.ഐ.ടി വീണ്ടും കടകംപള്ളിയെ വിളിച്ചുവരുത്തുമോ അറസ്റ്റ് ചെയ്യുമോ എന്നുള്ള ആശങ്കയും സി.പി.എമ്മിനുണ്ട്. പോറ്റിയേ കേറ്റിയത് സി.പി.എമ്മാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍ പോറ്റിയുടെ എല്ലാ ഇടപാടിന് പിന്നിലും തന്ത്രിയായിരുന്നുവെന്ന് കണ്ടെത്തല്‍ യു.ഡി.എഫിനെതിരെ ഉപയോഗിക്കാനും സി.പി.എം ആയുധമാക്കിയേക്കും.