നയതന്ത്ര സ്വർണ്ണകള്ളക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഇഡിക്ക് പുറത്ത്. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം നിർബന്ധിത വിരമിക്കൽ നല്‍കി പുറത്താക്കിയത്. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പൊതുതാത്പര്യപ്രകാരമാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അഞ്ച് വർഷത്തിലേറെ സേവനം ബാക്കി നിൽക്കെയാണ് രാധാകൃഷ്ണനെ പുറത്താക്കുന്നത്. സ്വര്‍ണകള്ളക്കടത്ത് അന്വേഷണത്തിന്‍റെ വിവരങ്ങളടക്കം ചോര്‍ത്തി നല്‍കിയെന്നും സിപിഎം നേതാക്കളുമായി രാധാകൃഷ്ണന്‍ രഹസ്യ ചര്‍ച്ച നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചെന്നൈയിലേക്ക് സ്ഥലംമാറ്റപ്പെട്ട രാധാകൃഷ്ണന്‍ ഒന്നര വര്‍ഷം മുന്‍പ് കൊച്ചി യൂണിറ്റില്‍ തിരിച്ചെത്തി. വീണ്ടും ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ ശ്രീനഗറിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത ട്രൈബ്യൂണലിനെ സമീപിച്ച രാധാകൃഷ്ണന്‍ കൊച്ചി യൂണിറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചു. രാധാകൃഷ്ണന്‍റെ വാദങ്ങള്‍ തള്ളിയ ട്രൈബ്യൂണല്‍ ശ്രീനഗറിലേക്ക് സ്ഥലംമാറ്റിയ ഇഡിയുടെ നടപടി ശരിവെച്ചു. ശ്രീനഗറില്‍ സേവനം തുടരുന്നതിനിടെയാണ് നിര്‍ബന്ധിത വിരമിക്കല്‍.