Debris lies scattered in the aftermath of a strike on a police station, amid the U.S.-Israeli conflict with Iran, in Tehran, Iran, March 4, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY

Debris lies scattered in the aftermath of a strike on a police station, amid the U.S.-Israeli conflict with Iran, in Tehran, Iran, March 4, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY

ഇസ്രയേല്‍ –യുഎസ് ആക്രമണത്തില്‍ ഇറാനില്‍ മരണം ആയിരം കടന്നെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തെന്ന് യു.എസ്. അറിയിച്ചു. കുവൈത്തില്‍ മിസൈല്‍ അവശിഷ്ടം ജനവാസമേഖലയില്‍ പതിച്ച് പതിനൊന്ന് വയസുകാരിയായ ഇറാനിയന്‍ പെണ്‍കുട്ടി മരിച്ചു. ദുബായിലെ യുഎസ് കോണ്‍സുലേറ്റിനും  ഖത്തറിലെ യുഎസ് വ്യോമതാവളത്തിനുനേരെയും ഇറാന്‍ ആക്രമണം നടത്തി. 

യുഎസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇറാനില്‍ ആയിരത്തിലധികം പേര്‍ ഇതുവരെ മരിച്ചു. അതില്‍ 181 പേര്‍ കുട്ടികളാണ്. പരുക്കേറ്റവരുടെ എണ്ണം 5000 കടന്നെന്നും 24 മണിക്കൂറിനിടെ 104 തവണ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിനുപുറമെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തെന്ന് യുഎസ് അറിയിച്ചു.  അന്തര്‍വാഹിനിയടക്കം 17 ഇറാന്‍ കപ്പലുകള്‍ തകര്‍ത്തു. ഇറാനില്‍ 2000 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്നും യുഎസ് വ്യക്തമാക്കുന്നു. ടെഹ്റാന് കിഴക്ക് രഹസ്യ ന്യൂക്ലിയര്‍ ആസ്ഥാനം എന്നറിയപ്പെട്ടിരുന്ന സ്ഥലം തകര്‍ത്തെന്നും ഇസ്രയേല്‍ അറിയിച്ചു. Also Read: ശ്രീലങ്കന്‍ തീരത്ത് ഇറാന്റെ യുദ്ധക്കപ്പല്‍ തകര്‍ത്തു; ആക്രമിച്ചത് യുഎസ് അന്തര്‍വാഹിനിയെന്ന് റിപ്പോര്‍ട്ട്


ഇസ്രയേലിലെ ടെല്‍ അവീവ് അടക്കം നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഇറാനും വ്യോമാക്രമണം തുടരുകയാണ്. കുവൈത്തില്‍ ഇറാന്‍ ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടം വീണ് പരുക്കേറ്റ പതിനൊന്നുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലെ നാലുപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ദുബായിലെ യുഎസ് കോണ്‍സുലേറ്റിനുനേരെ വ്യോമാക്രമണശ്രമമുണ്ടായി. ചെറിയ തീപിടിത്തമുണ്ടായെന്നും അത് നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് അറിയിച്ചു. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലെ മിസൈല്‍ ആക്രമണശ്രമവും തടഞ്ഞു. സൗദിയിലും വീണ്ടും ആക്രമണമുണ്ടായി. അല്‍ ഖര്‍ജിലെത്തിയ ഇറാന്‍ മിസൈല്‍ തകര്‍ത്തെന്ന് സൗദി അറിയിച്ചു. 

ഇറാന്‍റെ ആക്രമണത്തിന് ശക്തമായ  മറുപടി നല്‍കുെമന്ന് ഖത്തര്‍ വ്യക്തമാക്കി. ആക്രമണം മുന്‍കൂട്ടി അറിയിച്ചെന്ന ഇറാന്‍ വാദം ഖത്തര്‍ തള്ളി. അതേസമയം യുദ്ധത്തില്‍ ഇടപെടാന്‍ ഫ്രാന്‍സും ഒരുങ്ങി. വിമാനവാഹിനി കപ്പല്‍ മെഡിറ്ററേനിയനിലേക്കും സൈപ്രസിലേക്ക് യുദ്ധക്കപ്പലും അയക്കും. പ്രതിരോധ ആവശ്യങ്ങള്‍ക്കാണ് വിന്യാസമെന്ന് ഫ്രാന്‍സ് അറിയിച്ചു. അതേസമയം ലബനനില്‍ ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണം ഇസ്രയേല്‍ ശക്തമാക്കി. ബാൽബെക്ക് നാലുനില പാർപ്പിടസമുച്ചയം ആക്രമിച്ചു. നാലുപേര്‍ മരിച്ചു. ഇസ്രയേല്‍ അക്രമണത്തില്‍ മരണം 50 കടന്നെന്ന് ലബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ആയത്തുല്ല ഖമനയിയുടെ മകന്‍ മൊജ്തബയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തെന്ന് ഇസ്രയേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന അകമ്പടിയായി സുരക്ഷയൊരുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജവിതരണത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. അതേസമയം, ആദ്യം ആക്രമിക്കാന്‍ പദ്ധതിയിട്ടത് ഇറാനാണെന്നും അതിന് മുന്‍പ് തങ്ങള്‍ ആക്രമിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഇസ്രയേലിന്റെ പിടിവാശിക്ക് വഴങ്ങിയെന്ന വാദം തള്ളിയ ട്രംപ്, ഇസ്രയേലിനെ യുഎസ് ആണ് നിര്‍ബന്ധിച്ചതെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സൈനികതാവളം നിഷേധിച്ചതിനാല്‍ സ്പെയിനുമായി ഇനി വ്യാപാരമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണം തുടങ്ങിയശേഷം ഇതുവരെ ഒന്‍പതിനായിരം അമേരിക്കക്കാരെ പശ്ചിമേഷ്യയില്‍ നിന്ന് മടക്കിയെത്തിച്ചെന്നും ട്രംപ് വ്യക്തമാക്കി. 

ENGLISH SUMMARY:

More than 1,000 killed in Iran as US and Israel launch extensive strikes destroying air-defense systems, missiles, drones, and naval vessels. Regional attacks reported across Kuwait, Qatar, Dubai, and Saudi Arabia amid rising Middle East tensions.