malayalam-03

 

മലയാള ഭാഷാബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ മലയാളം കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയാകുന്നതിലെ കടമ്പകളെല്ലാം കടന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ ആശയവിനിമയവും ഉത്തരവുകളും പൊതുജന സമ്പര്‍ക്കവും മലയാളത്തിലായി മാറും. 

 

കോടതികളിലും കഴിയുന്നത്ര മലയാളം ഉപയോഗിക്കാന്‍ ബില്ല് ശുപാര്‍ശചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കണം. സംസ്ഥാന സിലബസില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം നിര്‍ബന്ധിത ഭാഷയാകും. 

 

കന്നട, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കമെന്നും ബില്‍ പറയുന്നു. സര്‍വകലാശാലകളിലും മലയാള പഠനത്തിന് പ്രാധാന്യം നല്‍കും. ബില്ലിനെ അടിസ്ഥാനമാക്കി ചട്ടങ്ങള്‍ രൂപീകരിച്ച ശേഷമാകും ഇത് പ്രാവര്‍ത്തികമാകുക.

ENGLISH SUMMARY:

The Governor has signed the Malayalam Language Bill. With this, all hurdles to making Malayalam the official language of Kerala have been cleared. All communication, orders, and public interactions in government offices will now be in Malayalam.