വീണ എംഡിയായ എക്സാലോജിക് സൊല്യൂഷന്‍സ് സേവനമൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ കൈപറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെടുത്തുവെന്നുമാണ് ഇഡിയുടെ കേസ്
സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് കേസില്‍ വീണാ വിജയനെയും പിണറായി വിജയനെയും കുരുക്കിലാക്കി ശശിധരന്‍ കര്‍ത്തയുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പം കാരണമാണ് എക്‌സാലോജികിന് പണം നല്‍കിയതെന്നും പക്ഷേ വീണയുടെ കമ്പനി സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ലെന്നുമാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി. ഏപ്രിലിലാണ് ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയത്. സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണയും ഇഡിയോട് സമ്മതിച്ചിട്ടുണ്ട്. വീണയുടെ 16.5 ലക്ഷം രൂപ മരവിപ്പിച്ചിട്ടുണ്ട്. കണ്ടുകെട്ടൽ നടപടിക്ക് മുന്നോടിയായി അഡ്ജുഡികേറ്റിങ് അതോറിറ്റിക്ക് മുൻപാകെ ഇഡി റിപ്പോർട്ട് നൽകി.
വീണ എംഡിയായ എക്സാലോജിക് സൊല്യൂഷന്‍സ് സേവനമൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ കൈപറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെടുത്തുവെന്നുമാണ് ഇഡിയുടെ കേസ്. കള്ളപ്പണ നിരോധന നിയമപ്രകാരം ഈ തുക കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് ഇഡി വാദിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വീണയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയതും.
ENGLISH SUMMARY:
Union Commerce Minister Piyush Goyal has filed a police complaint over a viral deepfake video that falsely depicted him threatening student protesters. The manipulated clip, allegedly circulated to spread misinformation, prompted authorities to register an FIR as investigations into its creators continue. Meanwhile, discussions between the government and protesting students regarding examination irregularities are ongoing amid heightened security deployments in Delhi. Concurrently, political opposition parties have staged nationwide protests demanding the resignation of Union Education Minister Dharmendra Pradhan.