തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം പുലര്‍ച്ചെയാണ് അന്തരിച്ചത്
ജന്‍മഭൂമി റസിഡന്‍റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം പുലര്‍ച്ചെയാണ് അന്തരിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്. ജന്‍മഭൂമിയിലെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിലെയും പൊതു ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ തിരുമല അരയല്ലൂരിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ ശാന്തികവാടത്തില്‍ സംസ്കരിക്കും.
ENGLISH SUMMARY:
Janmabhumi Resident Editor K. Kunjikannan passed away at the age of 74 at a private hospital in Thiruvananthapuram. He was receiving treatment in the intensive care unit for the past two days before passing away early in the morning. A prominent figure in regional media and politics, he served as a BJP State Committee member and had previously contested assembly elections from the Kannur and Peravoor constituencies