ed-allegation-against-mohamed-riyas-hawala-veena-red-book
  • വീണയുടെ ഡയറിയെ 'റെഡ് ബുക്ക്' എന്നാണ് ഇഡി കത്തില്‍ തെളിവായി വിശേഷിപ്പിച്ചിരിക്കുന്നത്. ബുക്കിലെ ഏഴു പേജിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി

രണ്ടാം പിണറായി സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി എ മുഹമ്മദ് റിയാസ്  20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ഇതിൽ ഒരു ഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തിയതെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി വെളിപ്പെടുത്തി. അതേസമയം, റിയാസിന് കൈക്കൂലി ലഭിച്ചത് സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നല്ല എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ വിവിധയിടങ്ങളില്‍ നിന്ന് കൈക്കൂലി വ്യാപകമാകുന്നുവെന്ന സൂചനയും ഇഡി മുന്നോട്ട് വയ്ക്കുന്നുണ്ട്. 

റിയാസിന്റെ കൈക്കൂലിക്കും ഹവാലാ ഇടപാടിനും ഭാര്യ ടി വീണയുടെ ഡയറിയിൽ തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. വീണയുടെ ഡയറിയെ 'റെഡ് ബുക്ക്' എന്നാണ് ഇഡി കത്തില്‍ തെളിവായി വിശേഷിപ്പിച്ചിരിക്കുന്നത്. ബുക്കിലെ ഏഴു പേജിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. ദുബായിലേക്ക് പണം കടത്തിയ സമയത്ത് രണ്ടാഴ്ചയോളം വീണ ദുബായിൽ താമസിച്ചതിനും തെളിവുണ്ട്. റിയാസിൻറെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ , വാരിസ് എന്നിവർക്കും പണം കടത്തിനെ കുറിച്ച് അറിയാം. ഇവർ ഇക്കാര്യം സമ്മതിച്ചു മൊഴി നൽകിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. കത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. 

അതേസമയം, കൈക്കൂലി ഇടപാടിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്നതിൽ നിയമപദേശം കാത്ത് സർക്കാർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമപദേശം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപദേശം ലഭിച്ചില്ലെങ്കിൽ പോലും കേസെടുക്കേണ്ടി വരും എന്ന വിലയിരുത്തലിലാണ് സർക്കാർ. ഇന്നലെ രാത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സാഹചര്യം വിലയിരുത്തിയിരുന്നു.

കേസിൽ ഏതെല്ലാം വകുപ്പുകൾ ഉൾപ്പെടുത്തണം ഏതു രീതിയിൽ ആകണം അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നിയമപദേശത്തിൽ വ്യക്തത തേടാൻ ശ്രമിക്കുന്നത്. കേസെടുക്കുന്നതിനു മുമ്പ് പ്രാഥമിക അന്വേഷണം നടത്താമോ എന്നും നിയമപദേശത്തിൽ ചോദിച്ചിട്ടുണ്ട്. അതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് പുലർച്ചയോടെ അമേരിക്കയ്ക്ക് പോയി. സ്വകാര്യ യാത്രയാണ്. നിയമപദേശം ലഭിച്ചാൽ ആഭ്യന്തരമന്ത്രി മടങ്ങി വരുന്നതിനു മുമ്പുതന്നെ തുടർനട സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് അദ്ദേഹത്തിൻറെ യാത്ര.

ENGLISH SUMMARY:

The Enforcement Directorate (ED) has alleged that P. A. Mohamed Riyas, Public Works Minister in the second Pinarayi Vijayan cabinet, received ₹20.5 crore in bribes, with a portion transferred to Dubai through hawala channels. According to a letter sent by the ED to the DGP, evidence of these financial transactions was found in seven pages of a diary belonging to his wife, T. Veena, which the agency refers to as the "Red Book." The report clarifies that this bribe did not originate from the CMRL company, suggesting widespread bribery from various other sources instead. Additionally, ED noted that Veena stayed in Dubai for two weeks during the money transfer, and statements from Riyas's friends—Nikhil, Shaijal, and Waris—have reportedly confirmed knowledge of the transactions.