ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ . വര്‍ഗീയവിഭജനത്തിനാണ് സി.പി.എം ശ്രമം. സംഘപരിവാര്‍ അജന്‍ഡയ്ക്ക് സമാനമാണിത് . സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് എ കെ ബാലൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിയും എ കെ ബാലനും നടത്തിയ പ്രസ്താവനകൾ തമ്മിൽ കൂട്ടി വെക്കാം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഇക്കാര്യത്തിലെ നിലപാടെന്താണ്. ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രചാരണമാണ് നടക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ എസ്ഐടി ഗുരുതര കണ്ടെത്തല്‍ നടത്തിയിട്ടും സി.പി.എം അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. പത്മകുമാർ ദൈവതുല്യനായി കാണുന്ന ആളിനെ സംരക്ഷിക്കാൻ ആണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും വി.ഡി ആവശ്യപ്പെട്ടു.