മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അവസരം ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് മനോരമ ന്യൂസിനോട്. എന്‍എസ്എസ് ആസ്ഥാനത്ത് മികച്ച സ്വീകരണം ലഭിച്ചു. എന്നാല്‍, പുഷ്പാര്‍ച്ചനയ്ക്ക് സാധിക്കാത്തത് നൊമ്പരപ്പെടുത്തി. വിവാദത്തിന് താല്‍പര്യമില്ലെന്നും ആനന്ദബോസ് പറഞ്ഞു.
മന്നം സ്മാരകത്തില്‍ ഒരാൾക്ക് മാത്രമാണോ കുത്തകാവകാശമെന്നായിരുന്നു ആനന്ദബോസ് ഡല്‍ഹി എസ്എസ്എസിന്റെ മന്നം ജയന്തി ആഘോഷത്തില്‍ ചോദിച്ചത്. എന്നാല്‍, ഇങ്ങനൊരു സംഭവമേ ഇല്ലെന്നാണ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ പ്രതികരണം. തന്നോട് അങ്ങനെ ഒരു ആവശ്യം ആനന്ദബോസ് ഉന്നയിച്ചിട്ടില്ലെന്നും സുകുമാരന്‍നായര്‍ പ്രതികരിച്ചു. അന്നത്തെ ദൃശ്യങ്ങളും എന്‍എസ്എസ് പുറത്ത് വിട്ടിരുന്നു. അതിനിടെ, വിഷയത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് തിരുവല്ലയിലെ അഭിഭാഷകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി