തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ 2026ലെ ആദ്യ അതിഥിയെത്തി. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പത്ത് ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞിനെ കിട്ടിയത്. പുതുവര്‍ഷത്തിലെ ആദ്യ കുഞ്ഞായതുകൊണ്ട് പൗര്‍ണ്ണ എന്ന പേരിട്ടു. കുഞ്ഞിനെ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2025ല്‍ മാത്രം 30 കുഞ്ഞുങ്ങളെയാണ് അമ്മത്തൊട്ടിലില്‍ കിട്ടിയത്.