കൊല്ലം തെന്മലയില്‍ കൈകൊട്ടിക്കളിക്കിടെ സംഘര്‍ഷം. ചിറ്റാലംകോട് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച കൈകൊട്ടിക്കളി മല്‍സരത്തിന്റെ വിധി പറയുന്നതിനെച്ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാത്രി 12:00 യോട് അടുത്തപ്പോഴായിരുന്നു വിധി നിർണയത്തിലേക്ക് കടന്നത്. പിന്നാലെ പക്ഷപാതപരമായി പെരുമാറി എന്നുള്ളതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടായി. ആ വാക്ക് തർക്കം പിന്നീട് ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കലാശിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്ക് പറ്റി. ഇടമൻ ചിറ്റാലംകോട് ജയന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് കൈകൊട്ടിക്കളി സംഘടിപ്പിച്ചത്.
കൈകൊട്ടിക്കളിയിൽ പങ്കെടുത്തവരും കണ്ടു നിന്നവരും ആണ് പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടത്. സംഘർഷം തുടങ്ങിയപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിച്ചിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്. പരിക്കുപറ്റിയവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെന്മല പൊലീസ് കേസ് എടുത്തു.