വയനാട് വണ്ടിക്കടവ് ഗോത്ര ഉന്നതിയിലെ മാരനെ കൊന്ന നരഭോജിക്കടുവ കൂട്ടിലായി. 14 വയസ്സുള്ള ആണ്‍ കടുവയാണ് പുലര്‍ച്ചെ വനംവകുപ്പിന്റെ കൂട്ടിലായത്. കടുവയ്ക്കായി നിരീക്ഷണം ശക്തമാക്കി വരുന്നതിനിടെയാണ് കൂട്ടിലകപ്പെട്ടത്. കര്‍ണാടക ഡാറ്റബേസിലുള്ള കടുവയാണിത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വനാതിര്‍ത്തിയില്‍ വിറക് ശേഖരിക്കാന്‍ പോയ മാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടുവശല്യത്തിനെതിരെ നേരത്തെ പരാതി നല്‍കിയിട്ടും ഗൗനിക്കാതിരുന്ന അധികൃതര്‍ക്കെതിരെ മാരന്‍റെ കുടുംബം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് ആറുലക്ഷം രൂപ സഹായധനവും മാരന്‍റെ മകള്‍ക്ക് സ്ഥിരം ജോലി നല്‍കുന്നത് പരിഗണിക്കാമെന്നും എഡിഎം ഉറപ്പ് നല്‍കിയിരുന്നു. പ്രദേശത്ത് ക്യാമറകളും പിന്നാലെ സ്ഥാപിച്ചിരുന്നു.