sabari-devaswam

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി.ശങ്കരദാസും എന്‍.വിജയകുമാറും ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഇന്ന് രാവിലെ 10.30ന് ഹാജരാകാനാണ് എസ്.ഐ.ടി നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ ഹാജരാകേണ്ടെന്നാണ് ഇരുവരുടെയും നിലപാട്. ഇവര്‍ക്കൊപ്പം ദേവസ്വം ബോര്ഡ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 

എന്നിട്ടും അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഇതോെടയാണ് അന്വേഷണസംഘം മൂന്നാമതും നോട്ടീസ് നല്‍കിയത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ഹാജരാകേണ്ടെന്ന് തീരുമാനിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

ENGLISH SUMMARY:

Sabarimala gold scam investigation intensifies as former Devaswom board members may skip questioning. The SIT notice requires their presence, but they are awaiting the anticipatory bail verdict.