ക്രിസ്മസ് ദിവസം ജീവനക്കാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട ഉത്തരവില്‍ വിശദീകരണവുമായി ലോക്ഭവന്‍. വിവാദം അനാവശ്യമാണെന്ന് ലോക്ഭവന്‍ വ്യക്തമാക്കി. പരിപാടിയില്‍ താല്‍പ്പര്യമുള്ളവർ പങ്കെടുത്താൽ മതിയെന്നും പങ്കെടുക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നുമാണ് വിശദീകരണത്തിലുള്ളത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു ജീവനക്കാര്‍ക്ക് ലോക്ഭവന്‍ നല്‍കിയ നിര്‍ദ്ദേശം. വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവേണന്‍സ് ദിവസമായിട്ടാണ് ആഘോഷിക്കുന്നത്. പത്ത് മണിക്കാണ് പരിപാടി. ഈ പരിപാടിയില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണം എന്നായിരുന്നു ഉത്തരവ്.
നേരത്തെ ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി റദ്ദാക്കി സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് യുപിയിലും അവധി റദ്ദാക്കിയത്. അതേസമയം, കേരളത്തില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അവധി ഡിസംബര്‍ 24ന് ആരംഭിക്കും. പുതുവര്‍ഷാഘോഷം കൂടി കഴിഞ്ഞ ശേഷം ജനുവരി 5നാണ് സ്‌കൂളുകള്‍ തുറക്കുക.