ഇടുക്കി വെളളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരുമരണം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെളളത്തൂവല്‍ സ്വദേശി വിക്രമിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. എന്നാല്‍ മരിച്ചത് വിക്രമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ രാത്രി 11 മണിയോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. പടക്കം പൊട്ടിച്ചപ്പോൾ തീ പിടിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുന്നത്. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും വീട് പൂർണമായും കത്തി നശിച്ചിരുന്നു. ചില അസ്വാഭാവികതകൾ പൊലീസ് സംശയിക്കുന്നുമുണ്ട്.