തിരുവനന്തപുരം നെടുമങ്ങാട് പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. അരുവിക്കര മുള്ളെലവിൻമൂട് സ്വദേശി പ്രേമകുമാരി (54), മകന്‍ ഹരികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. പത്താം കല്ലിന് സമീപമായിരുന്നു അപകടം. അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരികൃഷ്ണന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും, പ്രേമകുമാരിയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.