മഞ്ജു വാരിയര്‍ക്കെതിരായ ദിലീപിന്റെ പരാമര്‍ശം വളച്ചൊടിക്കലെന്ന് ഉമാ തോമസ് എംഎല്‍എ. ഇതുവരെ പറയാത്ത കാര്യങ്ങളാണ് ഉന്നയിക്കുന്നത്. നീക്കം കാര്യങ്ങള്‍ വഴിതിരിച്ചുവിടാനാണ്. അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്നും ഉമ തോമസ് പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതിച്ചേര്‍ക്കാന്‍ തനിക്കെതിരായി പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാരതി നല്‍കുമെന്ന് ദിലീപ്. അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമെന്നും ദിലീപ്. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി. ഉത്തരവ് പകർപ്പ് ലഭിച്ചശേഷം തുടർനടപടികളെന്നും ദിലീപ്.
കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മഞ്ജു വാരിയര്‍ക്കും പൊലീസ് മുന്‍ ഉന്നത ഉദ്യോഗസ്ഥയ്ക്കുമെതിരെ ആഞ്ഞടിച്ച് ദിലീപ്. കേസില്‍ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാരിയരാണെന്ന് ദിലീപ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥ നേതൃത്വം നൽകിയ ക്രിമിനൽ സംഘമാണ് തന്നെ കേസിൽ കുടുക്കിയതെന്നും ദിലീപ് ആരോപിച്ചു. Also Read: 'നടിക്ക് വേണ്ടി ദിലീപിനെ വെറുപ്പിച്ചു'; നല്ല വക്കീലിനെ വയ്ക്കാന്‍ പറഞ്ഞതാണ്; ലിബര്‍ട്ടി ബഷീര്‍
ദിലീപിനെ അനുകൂലിച്ച് യുഡിഎഫ് കണ്‍വീനര്‍. നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ്. ദിലീപുമായി അടുത്ത ബന്ധം, വ്യക്തിപരമായി സന്തോഷമെന്നും അടൂര്‍ പ്രകാശ്. അറസ്റ്റ് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതായും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ പറഞ്ഞു.