vizhinjam-candidate

തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വന്തന്ത്ര സ്ഥാനാര്‍ഥി  ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് സുഹൃത്തുക്കള്‍. ഓട്ടോറിക്ഷ ഉരുണ്ട് വന്നിടിച്ചത് ദുരൂഹമെന്നും മരണകാരണം കണ്ടെത്തണമെന്നും വിഴിഞ്ഞം വിന്‍സന്റ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്  ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികില്‍യില്‍ കഴിഞ്ഞ 60 കാരന്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ് മരിച്ചത്. ഇറക്കത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ  ഹാന്‍ഡ് ബ്രേക്ക് മാറി മുന്നോട്ട് ഉരുണ്ട് ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും അന്നേ ദുരൂഹത ആരോപിച്ചിരുന്നു. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. 

ENGLISH SUMMARY:

Vizhinjam Accident: Friends suspect foul play in the death of independent candidate Justin Francis after an auto-rickshaw accident in Vizhinjam, Thiruvananthapuram. They demand investigation into the suspicious circumstances surrounding the incident.