രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രണ്ടാം മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിശദവാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷന്‍സ് കോടതി. അതേസമയം, പാലക്കാട് നിന്ന് മുങ്ങി, കോയമ്പത്തൂരും പൊള്ളാച്ചിയും ബാഗല്ലൂരും കടന്ന് ബെംഗളൂരുവിലെത്തി നില്‍ക്കുന്ന രാഹുലിന്‍റെ ഒളിവ് ജീവിതം തുടങ്ങിയിട്ട് പത്ത് ദിവസമായി.
Also Read: രാഹുലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും; നടി റിനി ആന്‍ ജോര്‍ജിന് ഭീഷണി
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയ ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചു. പൂർണമായും കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുതെന്നും കോടതി വാക്കാൽ പറഞ്ഞു.
ബലാത്സംഗ കേസിൽ പത്ത് ദിവസമായി ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് ഏറെ ആശ്വാസമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റിസ് കെ.ബാബു അംഗീകരിച്ചു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആണെന്ന് രാഹുൽ ഹർജിയിൽ അംഗീകരിക്കുന്നുവെന്ന് കോടതി പറഞ്ഞു. രാഹുൽ എംഎൽഎയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉയർത്തുന്ന വാദങ്ങൾ ഗൗരവതരമാണ്. പൂർണ്ണമായും കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുത്. കോടതിക്ക് മുന്‍വിധിയില്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. അറസ്റ്റ് തടഞ്ഞതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാൽ പ്രോസിക്യൂഷന്‍ വാദം വിശദമായി കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി
ജാമ്യാപേക്ഷയിൽ പൊലീസിനോട് റിപ്പോർട്ട് തേടിയ ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചു. ഈ മാസം 15ന് ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും. തനിക്കെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും, പരാതിക്കാരി സ്വന്തം തീരുമാനപ്രകാരമാണ് ഗർഭഛിദ്രം നടത്തിയത് എന്നുമാണ് രാഹുലിന്റെ വാദം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.