കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെടുത്ത ചിത്രങ്ങള്‍ സൈബറിടത്ത് ദുരുപയോഗം ചെയ്യുന്നുവെന്ന് ട്രാന്‍സ് വുമണും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പവും വടകര എം.പി ഷാഫി പറമ്പിലിനൊപ്പവും നില്‍ക്കുന്ന ഫോട്ടാകളാണ് മോശം തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്നത്. സൈബര്‍ സഖാക്കളാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് രാഗ രഞ്ജിനി പറയുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളുടെ സ്ക്രീന്‍ഷോര്‍ട്ടുകളും പങ്കുവെച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് രഞ്ജിനിയുടെ വിശദീകരണം.
സ്ത്രീപക്ഷവും, ട്രാൻസ് മനുഷ്യരെ ചേർത്ത് നിർത്തുന്നു എന്ന് പറയുമ്പോഴും ഉള്ളിലെ യഥാർത്ഥ സഖാക്കളുടെ തനിരൂപം പുറത്ത് എന്ന് തുടങ്ങുന്ന പോസ്റ്റില്‍ തന്റെ ഫോട്ടോ വെച്ചിട്ട് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കി ഷെയർ ചെയ്യുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ലെന്നും പറയുന്നുണ്ട്. 'സമൂഹത്തിൽ ഉന്നതത്തിൽ നിൽക്കുന്ന മനുഷ്യരെ അങ്ങോട്ട് ചൂണ്ടയിട്ട് വലയിൽ വീശി പിടിക്കാൻ ഉള്ള കഴിവൊന്നും ഞങ്ങളെപ്പോലെ ഉള്ള മനുഷ്യർക്ക് ഇല്ല എന്നുള്ളത് മനസ്സിലാക്കുക. സമൂഹത്തിൽ തന്നെ ഒറ്റപ്പെട്ടു നിന്ന് ഞങ്ങൾ, രാഷ്ട്രീയത്തിലേക്ക് കടന്നു വരുമ്പോൾ പാർട്ടിയോട് ഇഷ്ടമുള്ളവർ നേതാക്കളോടൊക്കെ ഫോട്ടോ എടുക്കുകയും അത് പോസ്റ്റ് ചെയ്യുകയും ചെയ്യും. വടകരയിലെ ഇടതുപക്ഷത്തിന് മുഖ്യമന്ത്രി സ്ഥാനം വരെ അലങ്കരിക്കാം എന്ന് അഹങ്കരിച്ച ശൈലജ ടീച്ചറെ വൻഭൂരിപക്ഷത്തോടെ കൂടി തോൽപ്പിച്ചപ്പോൾ മുതൽ ഉള്ള കരച്ചിലാണ്'.
'രാഹുൽ എന്ന രാഷ്ട്രീയ പ്രവർത്തകനെ ഒരുപാട് ഇഷ്ടമാണ്, അയാൾ തെറ്റുകാരൻ ആണെങ്കിൽ അതു മനസ്സിലാക്കി അയാൾ തിരികെ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇത് പറയാൻ പാർട്ടിയിൽ ഇല്ല എന്നതുകൊണ്ട് തന്നെ. ഇന്ന് അല്ലെങ്കിൽ നാളെ നിന്റെ തെറ്റുകൾ തിരുത്തി അതിശക്തനായി തിരികെ വരണം' എന്നാണ് രഞ്ജിനി തന്‍റെ പോസ്റ്റില്‍ പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സ്ത്രീപക്ഷവും, ട്രാൻസ് മനുഷ്യരെ ചേർത്ത് നിർത്തുന്നു എന്ന് പറയുമ്പോഴും ഉള്ളിലെ യഥാർത്ഥ സഖാക്കളുടെ തനിരൂപം പുറത്ത്. എന്റെ ഫോട്ടോ വെച്ചിട്ട് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കി ഷെയർ ചെയ്യുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല. ട്രാൻസ്ജെൻഡർ കോൺഗ്രസിന്റെ പ്രസിഡന്റ് ആയിട്ട് ഇരിക്കുന്ന സമയത്ത് പുതുപ്പള്ളി ഇലക്ഷൻ സമയത്ത് ആദ്യമായാണ് രാഹുൽ നേരിട്ട് കാണുന്നത്. ഒരു പാർട്ടി പ്രവർത്തക എന്ന രീതിയിൽ ഒരുപാട് ആരാധനയോടെ എടുത്ത ഫോട്ടോയാണ്, രണ്ടാമത്തെ ചിത്രം സമരാഗ്നിയിൽ പോയപ്പോൾ ഏതൊരു കോൺഗ്രസ് പ്രവർത്തകരും ഒരുപാട് അഭിമാനത്തോടെ കൂടി പറയാനാഗ്രഹിക്കുന്ന ഒരു വ്യക്തി, ആ തിരക്കിനിടയിൽ അദ്ദേഹത്തോട് ഒപ്പം എടുത്ത ഫോട്ടോ. ഈ ഫോട്ടോകൾ വെച്ചിട്ട് എങ്ങനെയാണ് ഇങ്ങനെ ഒരു അടിക്കുറിപ്പ് ഉണ്ടാക്കാൻ തോന്നിയത്. സമൂഹത്തിൽ ഉന്നതത്തിൽ നിൽക്കുന്ന മനുഷ്യരെ അങ്ങോട്ട് ചൂണ്ടയിട്ട് വലയിൽ വീശി പിടിക്കാൻ ഉള്ള കഴിവൊന്നും ഞങ്ങളെപ്പോലെ ഉള്ള മനുഷ്യർക്ക് ഇല്ല എന്നുള്ളത് മനസ്സിലാക്കുക.
സമൂഹത്തിൽ തന്നെ ഒറ്റപ്പെട്ടു നിന്ന് ഞങ്ങൾ, രാഷ്ട്രീയത്തിലേക്ക് കടന്നു വരുമ്പോൾ പാർട്ടിയോട് ഇഷ്ടമുള്ളവർ നേതാക്കളോടൊക്കെ ഫോട്ടോ എടുക്കുകയും അത് പോസ്റ്റ് ചെയ്യുകയും ചെയ്യും. അതെടുത്ത് ഇമ്മാതിരി ത********** കാണിക്കുക പുച്ഛം മാത്രം. വടകരയിലെ ഇടതുപക്ഷത്തിന് മുഖ്യമന്ത്രി സ്ഥാനം വരെ അലങ്കരിക്കാം എന്ന് അഹങ്കരിച്ച ശൈലജ ടീച്ചറെ വൻഭൂരിപക്ഷത്തോടെ കൂടി തോൽപ്പിച്ചപ്പോൾ മുതൽ ഉള്ള കരച്ചിലാണ്. സഖാക്കൾ ഒന്ന് ആലോചിക്കുക ഇതുപോലെതന്നെ ഇടതുപക്ഷ സംഘടനയിൽ ട്രാൻസ് കമ്മ്യൂണിറ്റിയുടെ ഒരു സംഘടനയുണ്ടെന്നും അവളുടെ വീടുകൾ കയറിയിറങ്ങുന്നത് ഗോവിന്ദൻ ആണെന്ന് മനസ്സിലാക്കുക. അത് ഞങ്ങളുടെ സഹോദരങ്ങൾ ആയതുകൊണ്ട് ഫോട്ടോ ഷെയർ ചെയ്യുന്നില്ല. Neha Chembakassery നിങ്ങളുടെ സഖാത്തിയുടെ കവർ പിക്ക് നോക്കിയാൽ മതി. പക്ഷേ അത് വളരെ ബഹുമാനത്തോടെ കൂടി തന്നെ കാണുന്നതാണ് കമ്മ്യൂണിറ്റിയെ ചേർത്തു ഏതു സംഘടന ആയാലും അവരോട് ഇഷ്ടം മാത്രമാണ്.
രാഹുൽ എന്ന രാഷ്ട്രീയ പ്രവർത്തകനെ ഒരുപാട് ഇഷ്ടമാണ്, അയാൾ തെറ്റുകാരൻ ആണെങ്കിൽ അതു മനസ്സിലാക്കി അയാൾ തിരികെ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇത് പറയാൻ പാർട്ടിയിൽ ഇല്ല എന്നതുകൊണ്ട് തന്നെ. ഇന്ന് അല്ലെങ്കിൽ നാളെ നിന്റെ തെറ്റുകൾ തിരുത്തി അതിശക്തനായി തിരികെ വരണം.