പൈലറ്റുമാരുടെ ഡ്യൂട്ടിസമയം പരിമിതപ്പെടുത്തിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഇൻഡിഗോ വിമാനക്കമ്പനി പെടാപ്പാട് പെടുമ്പോൾ മൂന്നുവർഷം മുൻപ് സിപിഎം നേതാവ് ഇ.പി.ജയരാജനുമായുണ്ടായ തർക്കം വീണ്ടും ചർച്ചയായി.
വിമാനത്തിൽ വച്ച് മറ്റ് യാത്രക്കാരെ കയ്യേറ്റം ചെയ്തതിൻറെ പേരിൽ ഇൻഡിഗോ ജയരാജനെ വിലക്കിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചപ്പോഴാണ് ബലപ്രയോഗം നടന്നത്.
ഇതിനുശേഷം ഇൻഡിഗോയിൽ ജീവിതത്തിലൊരിക്കലും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് ജയരാജൻ പ്രഖ്യാപിച്ചു. വിമാനയാത്ര ബഹിഷ്കരിച്ച് ട്രെയിിൽ പോകാൻ തിരുവനന്തപുരത്തെത്തിയപ്പോൾ ഇൻഡിഗോ ഭാവിയിൽ തകർന്നുപോയേക്കാമെന്നും ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. ആ വാക്കുകളാണ് വീണ്ടും വൈറലായത്.