navy

TOPICS COVERED

നാവികസേന ദിനത്തില്‍  സേനയുടെ കരുത്ത് വിളിച്ചോതുന്ന  അഭ്യാസപ്രകടനം.    തിരുവനന്തപുരം  ശംഖുമുഖത്തായിരുന്നു നാവികാഭ്യാസം . രാഷ്ട്രപതി ദ്രൗപതി മുര്‍മു ചടങ്ങില്‍മുഖ്യതിഥിയായി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രപതിക്കൊപ്പം വേദിയില്‍ ഉണ്ട്. പരേഡിനും വിവിധ സാംസ്കാരിക പരിപാടികള്‍ക്കും ശേഷമാണ് നാവികാഭ്യാസം തുടങ്ങിയത്.  രാഷ്ട്രപതിക്ക് നാവികസേന ഗാര്‍ഡ് ഓഫ് ഓണറും ഐഎന്‍എസ് കൊല്‍ക്കത്ത ഗണ്‍ സല്യൂട്ടും നല്‍കി. 

ENGLISH SUMMARY:

Indian Navy Day celebrations showcased the nation's naval strength at Shanghumukham Beach, Thiruvananthapuram. President Droupadi Murmu attended the event as the chief guest, witnessing a spectacular naval exercise and cultural performances