rahul-friends

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തമിഴ്നാട്ടിലെന്ന് സൂചന. രാഹുല്‍  കോയമ്പത്തൂരിലും പൊള്ളാച്ചിയിലും രാഹുൽ എത്തിച്ചേർന്നതായി സൂചനയുണ്ട്. പുതിയ ഫോണും സിം നമ്പറും ഉപയോഗിച്ചാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് ശേഷം വൈകിട്ട് 5 മണിയോടെയാണ് രാഹുൽ എം.എൽ.എ. ഓഫീസിൽനിന്ന് പോയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊള്ളാച്ചിയിൽ ഉണ്ടായിരുന്ന രാഹുൽ വെള്ളിയാഴ്ച വൈകുന്നേരം കോയമ്പത്തൂരിലേക്ക് പോയതായാണ് എസ്.ഐ.ടിക്ക് ലഭിച്ച വിവരം. എസ്.ഐ.ടി സംഘങ്ങൾ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും പരിശോധന നടത്തി. തമിഴ്നാട്ടിൽ ഇപ്പോഴും എസ്.ഐ.ടി. സംഘം പ്രതിനിധികൾ ഉണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ചത് ഒരു ചുവന്ന കാറാണ്. ഈ കാർ ഒരു നടിയുടേതാണെന്നാണ്  പൊലീസിന്റെ നിഗമനം. ഈ നടിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചെന്ന് തെളിഞ്ഞാൽ നടിയെ കേസിൽ പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഒളിവിൽ പോയ രാഹുലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി അദ്ദേഹത്തിന്റെ ഡ്രൈവർ ആൽവിനെ പാലക്കാട്ടെ ഫ്ലാറ്റിൽനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ഫ്ലാറ്റിന്റെ കെയർ ടേക്കർ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ഇതിന് മുൻപ് രാഹുലിനെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യുവതിയെ ഗർഭചിദ്രത്തിന് നിർബന്ധിച്ചെന്ന് ഉറപ്പിച്ച് പൊലീസ്. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും അന്വേഷണസംഘം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി പരിഗണിക്കുന്നത്. 

യുവതി വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയുടെ സമ്മതമില്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ട് പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. ഗർഭിണിയാകാൻ രാഹുൽ നിർബന്ധിച്ചു. അതിനുശേഷം ഗർഭചിത്രത്തിന് ഭീഷണിപ്പെടുത്തി.  യുവതിയുടെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗർഭചിത്രം നടത്തിയത് എന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളെന്നും ഒളിവിൽ പോയത് ഒട്ടേറെ തെളിവുകൾ നശിപ്പിച്ചിട്ടാണെന്നും കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ENGLISH SUMMARY:

Rahul Mamkootathil is reportedly in Tamil Nadu and police are investigating the case. He is accused of coercing a woman into an abortion, and the police have gathered evidence, including hospital records and phone conversations, to oppose his anticipatory bail.