ആലപ്പുഴ ഹരിപ്പാട് ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുമാരപുരം സ്വദേശികളായ ശ്രീനാഥ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു.
കുമാരപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർഥി രഘുകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ബൈക്ക്. മരിച്ച ശ്രീനാഥ് രഘുകുമാറിന്റെ ബന്ധുവാണ്. ഭക്ഷണം കഴിക്കാൻ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.