രാജ്യത്ത് ബിജെപി അധികാരത്തിൽ എത്തിയതിന് മറ്റെല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് നടൻ പ്രകാശ് രാജ്. കൊച്ചിയിൽ മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിൽ പ്രധാനമന്ത്രിയേയും ആർ.എസ്.എസിനെയും ബിജെപിയേയും പ്രകാശ് രാജ് കടന്നാക്രമിച്ചു.
ആർ.എസ്.എസിന്റെ വസ്ത്രധാരണത്തെ ആക്ഷേപിച്ചായിരുന്നു വിമർശനങ്ങൾക്ക് പ്രകാശ് രാജ് തുടക്കമിട്ടത്. നിലപാടുകളിൽനിന്ന് താൻ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.