മലയാള മനോരമ ഹോർത്തൂസിൽ യുവാക്കൾക്കും മുതിർന്നവർക്കും വേറിട്ട അനുഭവമായി മനോരമ ന്യൂസ് റൂം. ആങ്കറിങ്ങും ഗെയിംസും കോർത്തിണക്കിയാണ് ന്യൂസ് റൂം ആവിഷ്കരിച്ചത്.
ഹോർത്തൂസ് കാണാനും ആസ്വദിക്കാനും എത്തിയവർക്ക് തങ്ങൾക്കുള്ളിലെ മാധ്യമ പ്രവർത്തകനെ അല്ലെങ്കിൽ മാധ്യമ പ്രവർത്തകയെ നേരിൽ കാണാൻ മനോരമ ന്യൂസ് റുമിലുടെ സാധിച്ചു. ആങ്കറിംങ് സീറ്റിൽ ഇരുന്ന് വായിക്കാൻ പറ്റിയതിന്റെ സന്തോഷം പലരുടെയും മുഖത്ത് തെളിഞ്ഞു. അത് തങ്ങളുടെ ഓർമ്മകളിൽ പകർത്താനും ആരും മറന്നില്ല.
സാഹിത്യവും , രാഷ്ട്രീയവും ഉൾക്കൊള്ളിച്ചുകൊണ്ട് യുവാക്കൾക്കും മുതിർന്നവർക്കും കളിക്കാൻ പറ്റുന്ന ഗെയിമും പരിപാടിയെ കൂടുതൽ ആകർഷകമാക്കി.