ഡിവൈഎഫ്ഐ നേതാവ് സിനി ജോയ് പങ്കുവച്ച ചിത്രം
കെ.കെ.രമയെ അപമാനിച്ച് ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ് കീഴ്ക്കല്ലയം യൂണിറ്റ് സെക്രട്ടറി വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി മെമ്പറുമായ സിനി ജോയ് ആണ് കെ.കെ.രമ എംഎല്‍എയെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുവച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പമിരിക്കുന്ന രമയുടെ ചിത്രം പങ്കുവച്ചാണ് സിനിയുടെ പോസ്റ്റ്.
'ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതിൽ വിഷമമുണ്ട്.. എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ.. രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര,' എന്നാണ് സിനി കുറിച്ചത്. എന്നാല്‍ പോസ്റ്റിന് പിന്നാലെ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 'പോസ്റ്റ് ചെയ്തത് ഒരു സ്ത്രീ ആയതിൽ ലജ്ജിക്കുന്നു' എന്നാണ് ഒരു കമന്‍റ്. 'സ്ത്രീപക്ഷ ഇടത് കക്ഷം....പറയുന്നത് ഒന്ന് ചെയ്യുന്നത് വേറെ ഒന്ന്', 'അതെ ഇര ആയിരുന്നു, അമ്പതൊന്ന് വെട്ട് വെട്ടി കൊന്ന ടി.പിയുടെ ഭാര്യ,' എന്നിങ്ങനെ കമന്‍റില്‍ വിമര്‍ശനം കടുത്തു.
രാഹുലിനെതിരെ ലൈംഗികാരോപണങ്ങളും പീഡന പരാതിയും ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് പരിഹാസ ചുവയോടെ ഡിവൈഎഫ്ഐ നേതാവ് പോസ്റ്റ് പങ്കുവച്ചത്. എന്നാല്‍ ഇത് കടുത്തുപോയി എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്.