രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നേരത്തെ രംഗത്തെതിയ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കെ. സുധാകരൻ തന്റെ നിലപാട് തിരുത്തി. രാഹുലിന് തെറ്റുപറ്റിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. "ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ," എന്നും സുധാകരൻ വ്യക്തമാക്കി. "രാഷ്ട്രീയജീവിതം അവസാനിപ്പിക്കരുത് എന്നാണ് രാഹുലിനോട് പറഞ്ഞത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദങ്ങൾക്കിടെ രാജ്മോഹൻ ഉണ്ണിത്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് മറുപടി നൽകിയത്. "രാജ്മോഹന്‍ ഉണ്ണിത്താന് മറുപടിയില്ല. എനിക്ക് ഒരു വാക്കും ഒരു നാക്കുമേ ഉള്ളൂ. ഉണ്ണിത്താന് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്," എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.