പാർട്ടി അംഗമായാൽ മനസാക്ഷിയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ന്യായീകരിക്കേണ്ടിവരുമെന്ന് കവി കെ. സച്ചിദാനന്ദൻ മനോരമ ന്യൂസിനോട്. കേരളത്തിൽ അക്കാദമി പരിപാടി നടത്തിയാൽ പഞ്ചായത്ത് പ്രസിഡന്‍റിനെ വരെ സ്വീകരിച്ചു കൊണ്ടുവരേണ്ട അവസ്ഥ. ആ പ്രവണത മാറണം. എഴുത്തുകാർ എന്തുനഷ്ടങ്ങൾ ഉണ്ടായാലും ഒരു പാർട്ടിയും നോക്കാതെ സത്യം വിളിച്ചു പറയണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.