മലപ്പുറം എടവണ്ണ ഒതായി മനാഫ് വധക്കേസിൽ ഒന്നാംപ്രതി ഷഫീഖ് മാലങ്ങാടിന് ജീവപര്യന്തം തടവ് ശിക്ഷ. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക കേസിലെ രണ്ടാം സാക്ഷിയും മനാഫിന്റെ സഹോദരിയുമായ ഫാത്തിമയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഭാര്യയും താനും രോഗികളാണന്നും കുടുംബത്തിന്റെ ഏകആശ്രയം നാനാണന്നും പ്രതി ഷഫീഖ് കോടതിയിൽ പറഞ്ഞു. 30 വർഷമായി തുടരുന്ന നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസിലെ ഒന്നാം പ്രതിക്ക് കോടതി ശിക്ഷ വിധിക്കുന്നത്. തെളിവുകളുടെ അഭാവത്തിൽ പി.വി. അൻവർ അടക്കമുള്ള മറ്റു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.