സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി സ്പീക്കർക്ക് പരാതി നൽകി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സ്ഥാനാർത്ഥി ശ്രീനാദേവിയാണ് പരാതി നൽകിയത്. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് ചിറ്റയം ഗോപകുമാർ. സിപിഐയിൽ സ്ത്രീകൾക്ക് രക്ഷയില്ല എന്ന് ആരോപിച്ച് അടുത്തിടെയാണ് സിപിഐ വിട്ട് ശ്രീനാദേവി കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് സീറ്റ് നൽകിയതോടെ ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥിയാണ് . മുൻപ് രാഹുൽ മാങ്കുട്ടത്തിലിനെ പിന്തുണച്ച് വിവാദത്തിൽ ആയിരുന്നു