കണ്ണൂരിൽ യൂത്ത് കോൺഗ്രസ് - എസ്എഫ്ഐ , ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. സിപിഎമ്മിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തെ കുറിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയായിരുന്നു സംഘർഷം. ഇരുഭാഗത്തും പ്രവർത്തകർക്ക് പരിക്കേറ്റു.
സംഘർഷത്തിനിടെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രവർത്തകർ പരസ്പരം കല്ലെറിയുകയായിരുന്നു. ശേഷം എസ്എഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്താൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് തടഞ്ഞുവച്ചു. പോലീസും പ്രവർത്തകരും തമ്മിലും സംഘർഷമുണ്ടായി.