തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളി താരങ്ങൾക്ക് വൻ നേട്ടം. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു.
മികച്ച നടിക്കുള്ള പുരസ്കാരം വിവിധ വർഷങ്ങളിലായി അഞ്ച് മലയാളി താരങ്ങളാണ് ഏറ്റുവാങ്ങുന്നത്:
ഇവർക്ക് പുറമെ ജ്യോതിക (ചെക്കച്ച് ചിവന്ത വാനം), സായി പല്ലവി (ഗാർഗി) എന്നിവരും മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹരായി.
മികച്ച നടന്മാർ: സൂര്യ (സൂരറൈ പോട്രു), വിജയ് സേതുപതി (പുറയേറിതൽ), കാർത്തി (തീരൻ അധികാരം ഒന്ന്), ആര്യ (സാർപട്ട പരമ്പരൈ), വിക്രം പ്രഭു (ടാാണക്കാരൻ), ധനുഷ് (വട ചെന്നൈ).
മലയാളി താരം റഹ്മാൻ മികച്ച വില്ലൻ പുരസ്കാരത്തിന് അർഹനായി. മുതിർന്ന താരം ഉർവശി ഹാസ്യനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. വൈക്കം വിജയലക്ഷ്മി, വർഷ രഞ്ജിത്ത് എന്നിവരാണ് മികച്ച പിന്നണി ഗായികമാർ.
മികച്ച സംവിധായകരും സിനിമകളും
ലോകേഷ് കനകരാജ് (മാനഗരം), മാരി സെൽവരാജ് (പരിയേറും പെരുമാൾ), സുധ കൊങ്ങര (സൂരറൈ പോട്രു), ടി.ജെ. ജ്ഞാനവേൽ (ജയ് ഭീം) എന്നിവർ മികച്ച സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടു. മാനഗരം, അറം, അസുരൻ, ജയ് ഭീം തുടങ്ങിയവയാണ് വിവിധ വർഷങ്ങളിലെ മികച്ച സിനിമകൾ.
ഫെബ്രുവരി 13-ന് ചെന്നൈ കലൈവാനർ അരംഗിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ്ണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.