മകൾ അസഭ്യം പറഞ്ഞു എന്നതടക്കം അപവാദ പ്രചാരണം ആരോപിച്ച് വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മാതാപിതാക്കളുടെ പരാതി. പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കളാണ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയത്. യുടൂബർമാരായ  രാജൻ ജോസഫ് സിബി തോമസ് എന്നിവർക്കെതിരെ ആണ് പരാതി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതിന് പിന്നാലെയാണ് അപവാദ പ്രചാരണവും സൈബർ ആക്രമണവും എന്ന് ശശിധരൻ ഉണ്ണിത്താനും ഗിരിജാദേവി അമ്മയും നൽകിയ പരാതിയിൽ പറയുന്നു.

ശ്രീനാദേവിയും സഹോദരൻ ശ്രീനാഥ് ഉണ്ണിത്താനും രാജൻ ജോസഫിനെ അസഭ്യം പറയുന്ന മട്ടിലുള്ള ഓഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിൽ കൂടിയാണ് പരാതി.  പാതിരാത്രി അസഭ്യം പറഞ്ഞു എന്ന മട്ടിലാണ് സിപിഎം പേജുകളിലെ പ്രചാരണം.