തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റ അഞ്ചുവയസുകാരിയെ വീണ്ടെടുത്ത് മുംബൈ പൊലീസ്. കിഴക്കന്‍ സാന്താക്രൂസിന് അടുത്തുള്ള വക്കാലയില്‍ നിന്നും കുട്ടിയുടെ അമ്മയുടെ സഹോദരനും ഭാര്യയുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ പിന്നീട് 90000 രൂപയ്ക്ക് ഒരു ഇടനിലക്കാരന് വിറ്റു. ഇയാള്‍കുട്ടിയെ വീണ്ടും 1,80,000 രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റതായും മുംബൈ പൊലീസ് കണ്ടെത്തി.
നവംബര്‍ 25ന് പന്‍വേലില്‍ നിന്നാണ് കുഞ്ഞിനെ കണ്ടുപിടിച്ചത്. അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. പ്രതികളില്‍ നിന്നും വീണ്ടെടുത്ത കുഞ്ഞിനെ പൊലീസ് മാതാവിനു കൈമാറി. ചോക്ലേറ്റ്സ് വാങ്ങി നല്‍കിയ ശേഷമാണ് മുംബൈ പൊലീസ് കുട്ടിയെ കുടുംബത്തിനു കൈമാറിയത്. സമയോചിതമായി ഇടപെട്ട് അന്വേഷണം നടത്തിയതുകൊണ്ടാണ് കുഞ്ഞിനെ എളുപ്പത്തില്‍ കണ്ടെത്താനായതെന്ന് പൊലീസ് പറയുന്നു