പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ നാലുവയസ്സുകാരന്‍ യദുകൃഷ്ണയെ കാണാനില്ല. ഫയർ ഫോഴ്സ് തോടിൻ്റെ ഭാഗത്ത് വീണ്ടും തെരച്ചിൽ നടത്തുന്നു. ഓട്ടോയിലുണ്ടായത് ആറ് വിദ്യാര്‍ഥികളാണ്. ആശുപത്രിയിലെത്തിച്ച് അഞ്ചുപേരെ മാത്രമാണ്. അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മിയാണ് മരിച്ചത്. പരുക്കേറ്റ വിദ്യാർഥികൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ വീണത്

ENGLISH SUMMARY:

Kerala accident news focuses on a tragic auto rickshaw accident in Pathanamthitta. The accident, where an auto rickshaw carrying school students overturned into a canal, resulted in one fatality and the disappearance of a young child, prompting an ongoing search operation.