കേരള ഹൈക്കോടതിയില്‍ ഗവര്‍ണറുടെ പരിപാടിയില്‍ ഭാരതാംബ ചിത്രം. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്താണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ ഡിവൈഎഫ്ഐ അഭിഭാഷക യൂണിറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. പിന്നാലെ പ്രതികരണവുമായി ഗവര്‍ണറും രംഗത്തെത്തി.
ഭാരതാംബയ്ക്ക് അയിത്തം കല്‍പിക്കുന്നത് മൂല്യശോഷണമാണെന്നും, ഭാരതാംബ ചിത്രം നോക്കി ആരാണീ സ്ത്രീ എന്ന് ചോദിക്കുന്നു. ഇത്തരം ചിന്തകള്‍ സാംസ്കാരിക അധഃപതനമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരിൽ ചിലർ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നു. ഭാരതമാതാവിനെ ആഘോഷിക്കുന്നില്ലെങ്കിൽ മറ്റെന്താണ് ആഘോഷിക്കേണ്ടത്. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്ന്നോ? ഇത്തരം ചിന്തകൾ സാംസ്കാരിക അധഃപതനമെന്നും ഗവർണർ.