train-delay

ആലപ്പുഴ– ഓച്ചിറ സ്റ്റേഷന്‍ യാര്‍ഡുകളിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിസാമുദീൻ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം  സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം-എംജിആർ ചെന്നൈ വീക്ക് ലി സൂപ്പർഫാസ്റ്റ്  എന്നിവ ഭാഗികമായി റദ്ദാക്കിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് , രാമേശ്വരം -  തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ - താംബരം എക്സ്പ്രസ്,  നിലമ്പൂർ -  തിരുവനന്തപുരം രാജ്യ  റാണി എക്സ്പ്രസ് , തിരുപ്പതി - കൊല്ലം ജംങ്ഷൻ  വീക്ക്​ലി എക്സ്പ്രസ്,  ചെന്നൈ സെൻട്രൽ -  തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്,  മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ചെന്നൈ എഗ് മോർ -  ഗുരുവായൂർ എക്സ്പ്രസ് എന്നിവ വൈകിയോടും. കൊല്ലം - ആലപ്പുഴ മെമു,കൊല്ലം ജംങ്ഷൻ-എറണാകുളം ജംങ്ഷൻ എക്സ്പ്രസ്, മംഗളൂരു -  തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകളും വൈകും. 

ENGLISH SUMMARY:

Train traffic along the Alappuzha-Ochira section is restricted today due to essential yard maintenance work. Railway authorities announced the partial cancellation of the Nizamuddin-Thiruvananthapuram Superfast, Chennai-Thiruvananthapuram Superfast, and Thiruvananthapuram-MGR Chennai Weekly Superfast trains. Additionally, several services, including the Mangaluru-Thiruvananthapuram Express, Rameswaram-Thiruvananthapuram Amritha Express, Guruvayur-Tambaram Express, and Mangaluru-Thiruvananthapuram Malabar Express, will be running late. Passengers are advised to check the updated schedule.