samastha-ap-sunni-unity-welcome

സുന്നി ഐക്യാഹ്വാനം സ്വാഗതം ചെയ്ത് സമസ്ത എപി വിഭാഗം. ഐക്യം കാലത്തിന്റെ അനിവാര്യതയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. എന്നാൽ മുൻകാലത്തേത് പോലുള്ള ചർച്ചകൾക്ക്  ഇല്ലെന്നും അബൂബക്കർ മുസ്‌ലിയാർ കൂട്ടിച്ചേർത്തു. ഐക്യത്തിന്മേലുള്ള തുടർ ചർച്ചകൾ എങ്ങനെ വേണമെന്ന് ഇ .കെ. വിഭാഗവുമായി ആലോചിച്ച് തീരുമാനിക്കും. 

സമസ്ത നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ച്  മലപ്പുറം കോട്ടക്കലിൽ നടന്ന പൊതുസമ്മേളനത്തിലാണ് സമസ്ത എപി വിഭാഗം  നിലപാട് പ്രഖ്യാപിച്ചത്. സമസ്ത ഇ കെ വിഭാഗത്തിന്റെ ഐക്യഹ്വാനം സ്വാഗതം ചെയ്യുന്നു. സ്വന്തം അസ്ഥിത്വം ഉയർത്തിപ്പിടിച്ച് ഒരുമിക്കാൻ സാധിക്കണം.  എന്നാൽ മുൻകാലങ്ങളിൽ ഉണ്ടായ ഐക്യ ചർച്ചകൾ അല്ല ഇനി വേണ്ടത്. അന്ന് ഉള്ള ഐക്യം കൂടി തകർക്കുന്ന സമീപനമാണ് ചിലർ സ്വീകരിച്ചത്. ഐക്യത്തിനോട് യോജിപ്പ് പ്രകടിപ്പിച്ച സമസ്ത മുശാവറ പ്രമേയവും പാസാക്കി.

ENGLISH SUMMARY:

The Sunni unity call has been welcomed by the Samastha AP faction, with Kanathur AP Aboobacker Musliyar stating that unity is a necessity of the times. The faction will consult with the E.K. faction to decide on future discussions regarding this unity.