TOPICS COVERED

തൃശൂർ പൂച്ചിന്നിപ്പാടത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവറും ബൈക്ക് യാത്രികനും തമ്മിൽ സംഘർഷം. റോങ്ങ് സൈഡ് കയറി വന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സംഭവത്തിൽ ബൈക്ക് യാത്രികനായ വിയൂർ സ്വദേശി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഓട്ടോ റോങ് സൈഡ് കയറിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് കയ്യാങ്കളില്‍ അവസാനിച്ചത്. ഓട്ടോ റോങ് സൈഡ് കയറി വന്നതിന് പിന്നാലെ എതിര്‍ദിശയില്‍ നിന്നുവന്ന സ്കൂട്ടര്‍ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു. ശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഓട്ടോ ഡ്രൈവറെ തല്ലാനായി യുവാവ് ഇറങ്ങുന്നതും ഓട്ടോയുടെ വാതില്‍ തുറന്ന് ഇറങ്ങിയ ഡ്രൈവറെ ഹെല്‍മെറ്റ് ഉപയോഗിച്ച് അടിക്കുന്നതും കാണാം. ശേഷം ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. യാത്രക്കാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഓട്ടോ ഡ്രൈവര്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് ബൈക്ക് യാത്രികനെ അടിക്കാനും ശ്രമിക്കുന്നുണ്ട്. 

ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിതിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

ENGLISH SUMMARY:

Thrissur road fight captures a violent altercation between an auto driver and a bike rider. The dispute, stemming from a wrong-way driving incident, escalated into a physical confrontation, leading to the arrest of the bike rider.