കോഴിക്കോട് മലയോരത്തും നഗരത്തിലും കനത്തമഴ. തുടര്‍ച്ചയായി മഴ പെയ്തതോടെ നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ടുമുണ്ടായി . നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്. വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് വ്യപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും ആണ് കനത്തമഴ കിട്ടുക. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ എത്രയും വേഗം അടുത്തുള്ള തീരത്തേക്ക് മടങ്ങാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കനത്ത മഴയിൽ സ്വകാര്യവ്യക്തിയുടെ വീടിന്റെ മതിൽ തകർന്നു വീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി ആണ് മരിച്ചത്. കൊച്ചുമക്കളെ അന്വേഷിച്ച് വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. റിട്ടയേഡ് എസ്പി ഭാഗ്യനാഥന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്.